
വരുന്നു മാരുതിയുടെ സെര്‍വ്വോ
ഇന്ത്യയില്‍ കാര്‍ വിപ്ളവത്തിന് തുടക്കമിട്ട മാരുതി ഉത്പാദനം അവസാനിപ്പിക്കുന്ന 800 മോഡലിന് പകരം സെര്വ്വോയെ ഇറക്കുന്നു. കാഴ്ചയില്‍ 800 നേക്കാള്‍ അഴകും ആധുനിക സൌകര്യങ്ങളുമുള്ളതാണ് മാരുതി സുസൂക്കിയുടെ പുതിയ സെര്‍വോ. കാഴ്ചയില്‍ 800 നേക്കാള്‍ സൌന്ദര്യം സെര്വോയ്ക്കുണ്ട്. 660 സിസി എഞ്ചിനും 54 ബിഎച്ച്പി കരുത്തുമുള്ള സെര്‍വോയ്ക്ക് മികച്ച ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നുണ്ട്. ചെറുകാറുകളുടെ വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പരമാവധി കുറഞ്ഞ വിലയ്ക്കായിരിക്കും വാഹനം വിപണിയിലെത്തുക.
ടാറ്റയുടെ നാനോയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഒന്നരലക്ഷം രൂപയ്ക്ക് തന്നെ സെര്‍വോയെ ഇറക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വിലക്കുറവ് കൊണ്ടു തന്നെ 800 ന്റെ അഭാവം നികത്താന്‍ സെര്‍വോയ്ക്ക് കഴിയുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. വരുന്ന ജൂണില്‍ സെര്‍വോ വിപണിയിലെത്തും.
സാധാരണക്കാരന്റെ കാര്‍ എന്ന ആശയവുമായി 1984 ലാണ് മാരുതി 800 മോഡലിനെ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കൊച്ചുകാര്‍ ഇടത്തരം കുടുംബങ്ങളുടെ സന്തതസഹചാരിയായി മാറി. 26 വര്‍ഷം പിന്നീട്ടിട്ടും 800 ന്റെ ജനപ്രീതിയ്ക്ക് ഇന്നും കുറവൊന്നും വന്നിട്ടില്ല. മാരുതിയുടെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഒരിക്കല്‍ പോലും വില്‍പ്പന താഴേക്ക് പോയിട്ടില്ലാത്ത മോഡലാണ് 800 എന്നതും ശ്രദ്ധേയമാണ്. തുടക്കത്തിലുള്ള മോഡലുകളില്‍ നിന്ന് ചില്ലറ മാറ്റങ്ങള്‍ വരുത്താനും കാലാകാലങ്ങളില്‍ കമ്പനി ശ്രദ്ധിച്ചിരുന്നു.
രണ്ടായിരത്തിന്റെ തുടക്കം മുതലാണ് 800 ന്റെ എസി മോഡലുകള്‍ രംഗത്തിറങ്ങിയത്. ഒരു ലക്ഷം രൂപയ്ക്ക് നാനോയെത്തിയപ്പോള് പോലും ആളുകള്‍ക്ക് വിശ്വാസം 800 നെ തന്നെയായിരുന്നു. ഒടുവിലിപ്പോള്‍ സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് 800 നെ മടക്കിവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നിയമപ്രകാരം പുതിയ വാഹനങ്ങളില്‍ മലീനീകരണ നിയന്ത്രണത്തിനായി ഭാരത് സ്റേജ് -നാല് മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.
പഴയ മോഡലില്‍ പണം മുടക്കി ഇത്തരമൊരു പരീക്ഷണം നടത്തുന്നതിന് പകരം പുതിയൊരു മോഡല്‍ തന്നെ രംഗത്തിറക്കുവാനാണ് മാരുതി തീരുമാനിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ മാരുതി 800 വില്‍പ്പന നിര്‍ത്തികഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ തന്നെ ഈ മോഡല്‍ മറ്റിടങ്ങളില്‍ നിന്നു കൂടി അപ്രത്യക്ഷമാകും

നന്നായി നൃത്തം ചെയ്യുന്ന അയല്പക്കത്തെ സുന്ദരിപ്പെണ്‍കുട്ടിയെ ക്രിക്കറ്റിന്‍െറ മഹാരാജയായ സൗരവ് ഗാംഗുലി സ്വന്തമാക്കിയത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു.
വിശേഷങ്ങളിലേക്ക്:


അപ്പു നാരായണന്
എന്നാല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അഭിനവശിഷ്യന്മാര്ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നത് എന്തുകൊണ്ടാണ്. മാര്‍ക്സിസത്തിന് മതത്തോട് എതിര്‍പ്പില്ലെന്നും വര്‍ഗ്ഗീയതയെയും മതമൌലികവാദത്തെയുമാണ് പാര്‍ട്ടി എതിര്ക്കുന്നതുമെന്ന പിണറായി അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ മാര്‍ക്സിന്റെയും ലെനിന്റെയും തത്വങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.
